മസ്കത്: വിവിധ തസ്തികകളിലാണ് 6 മാസത്തേക്ക് ഒമാനിൽ വിസാ വിലക്ക് ഏർപ്പെടുത്തി. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തിലൂടെ നിർമാണത്തൊഴിലാളികൾ, ശുചീ കരണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ഇലക്‌ട്രീഷ്യൻമാർ, വെയ്‌റ്റർമാർ, പെയിൻ്റർമാർ, പാചകക്കാർ, ബാർബർ തുടങ്ങിയ ജോലികളിൽ ഒമാനി പൗരന്മാർക്ക് മുൻഗണന നൽകാൻ ലക്ഷ്യമിട്ട് പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ താത്കാലികമായി നിർത്തി. നിലവിൽ വിസയിൽ ഉള്ളവർക്ക് വിസ പുതുക്കുന്നതിനോ, സ്പോൺസർ മാറുന്നതിനോ തടസ്സം ഉണ്ടാവില്ല.