ജിദ്ദ – വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇളവ് അടുത്ത വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ ലെവി സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ഇന്ന് ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്. വ്യവസായ മേഖലക്കുള്ള ഉത്തേജക പദ്ധതിയുടെ ഭാഗമായാണ് നേരത്തെ സര്‍ക്കാര്‍ ലെവി ഇളവ് പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാനിരിക്കെയാണ് അടുത്ത വര്‍ഷാവസാനം വരെ പദ്ധതി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
