ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നു, ശമ്പളവും വർധിക്കും

അബുദാബി: യുഎഇയിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട സജീവ ചർച്ചകൾ പതിവാണ്. രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നതായി നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യുഎഇയിലെ ഹോട്ടലുകളിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
സാധാരണയായി സീസണുകളിൽ മാത്രമാണ് കൂടുതൽ താമസക്കാർ ഹോട്ടലുകളിൽ എത്താറുണ്ടായിരുന്നത്. ഇക്കാര്യം പരിഗണിച്ച് കൊണ്ടാണ് സ്ഥാപനങ്ങളിൽ റിക്രൂട്ട്മെൻ്റും നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്ത സമയത്തും ഹോട്ടൽ മേഖലയിൽ 50 ശതമാനം വരെ ഒക്ക്യുപെൻസി റേറ്റ് ഉണ്ടായിരുന്നതായാണ് കണക്ക്. ഇതോടെ റിക്രൂട്ട്മെൻ്റ് രീതികളെല്ലാം മാറുമെന്നാണ് പ്രതീക്ഷ.
ദുബായിൽ ജോലി സമയം കുറയ്ക്കുംയുഎഇയിൽ വേനൽക്കാലം അവസാനിച്ച് തിരക്കേറിയ സീസൺ‍ ആകാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിൽ ഒഴിവുവരുന്ന തൊഴിൽ അവസരങ്ങളിലേക്കായി റിക്രൂട്ട്മെൻ്റ് ഡ്രൈവുകൾ നടക്കാനിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം അടുത്ത 12 മുതൽ 36 മാസങ്ങൾക്കുള്ളിൽ നിരവധി ഹോട്ടലുകളും സർവീസ്ഡ് റസിഡൻസികളും തുറക്കാനുള്ള ഒരുക്കങ്ങൾ യുഎഇയിൽ നടക്കുകയാണ്. പ്രധാനമായും, ദുബായ്, റാസൽ ഖൈമ എന്നിവിടങ്ങളിലാണ് പുതിയ ഹോട്ടലുകൾ വരുന്നത്.ഈ സാഹചര്യത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള വിദഗ്ദരുടെ അഭിപ്രായം. 300 മുറികളുള്ള ഒരു ഹോട്ടലിൽ 300 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, സിഇഒ ഗ്രെഗ് ഒസ്റ്റിയൻ വ്യക്തമാക്കി. ദുബായ്, കുവൈറ്റ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ ഹോട്ടലുകൾ നടത്തുന്ന കമ്പനിയാണ് യുണൈറ്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്. വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ കൂടി ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ കമ്പനി നടത്തുന്നുണ്ട്.റസ്റ്റോറൻ്റുകൾ കൂടി നടത്തുന്ന വലിയ സ്ഥാപനങ്ങൾ തുറക്കുമ്പോൾ 500ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവയെല്ലാം സ്ഥിരനിയമനങ്ങളായിരിക്കുമെന്നും ഗ്രെഗ് ഒസ്റ്റിയൻ കൂട്ടിച്ചേർത്തു. യുഎഇയിൽ ഈ വർഷം ഇതുവരെ 10ലധികം ഹോട്ടലുകളാണ് തുറന്നത്. അടുത്ത മൂന്നോ അഞ്ചോ വർഷങ്ങളിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ എന്ത് നടക്കുമെന്നതിനുള്ള കൃത്യമായ സൂചന തന്നെയാണ് ഇത് നൽകുന്നത്.ഹോസ്പിറ്റിലാറ്റി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാർത്ത, എൻട്രി-ലെവൽ മുതലുള്ള തൊഴിലുകൾക്കെല്ലാം വേതനം വർധിക്കുന്നു എന്നതാണ്. എൻട്രി-ലെവൽ റോളുകൾക്കും ഹൗസ് കീപ്പിങ് റോളുകൾക്കും കഴിഞ്ഞ രണ്ട് വർഷം പരിഗണിക്കുമ്പോൾ 20 മുതൽ 30 ശതമാനം വരെ ശമ്പളം വർധിച്ചതായാണ് കണക്ക്. ദുബായ് ഹോട്ടലുകളിലെ കെയർടേക്കർ, ഭക്ഷണം വിളമ്പുന്നവർ, അറ്റൻറഡ്, ഹൗസ് കീപ്പിങ് സൂപ്പർവൈസർമാർ തുടങ്ങിയവർക്ക് ഇനി 4000 ദിർഹം മുതൽ 11000 ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാം. 2022-23 വർഷക്കാലത്തെ ശമ്പളം 3000 മുതൽ 9000 ദിർഹം വരെയായിരുന്നു.ആഡംബര ഹോട്ടലുകളിലെ ചെറിയ റോളുകൾക്ക് 4800 ദിർഹം ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇത് 3500 മുതൽ 4000 ദിർഹം വരെയായിരുന്നു. അതേ സമയം സീനിയർ ഓപ്പറേഷനൽ റോളുകളിൽ 12000 ദിർഹം മുതൽ 18000 ദിർഹം വരെയാണ് പ്രതീക്ഷിക്കാവുന്ന ശമ്പളം. ഹോട്ടലിൻ്റെ ബ്രാൻഡ്, വലുപ്പം തുടങ്ങിയ കാര്യങ്ങൾ ശമ്പളത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലുണ്ടാകുന്ന മത്സരമാണ് ശമ്പള വർധനവിലേക്ക് നയിച്ചതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.തൊഴിലാളികളെ ആകർഷിക്കാൻ ശമ്പളത്തോടൊപ്പം അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് വേണ്ടി നിരവധി കാര്യങ്ങളാണ് കമ്പനികൾ ചെയ്യുന്നതെന്ന് എച്ച് ഹോട്ടലിലെ എച്ച്ആർ ഡയറക്ടറായ സുൽത്താൻ ബദർ വ്യക്തമാക്കുന്നു. കഴിയുന്നിടത്തോളം വേഗത്തിൽ പ്രൊമോഷണൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് കമ്പനികൾ ചെയ്യുന്നത്. അതോടൊപ്പം റിട്ടയർമൻറ് പ്ലാനുകളും നിക്ഷേപത്തിനുള്ള പ്ലാനുകളും കമ്പനികൾ ഓഫർ ചെയ്യുന്നു.ഓരോ മാസവും പുതിയ വമ്പൻ ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്ന സാഹചര്യത്തിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് ഉറപ്പാണ്. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെയാണ് കമ്പനികൾക്ക് ഏറെയും ആവശ്യം. എച്ച് ഹോട്ടലിൽ ഫ്രണ്ട് ഓഫീസർ മാനേജർ, എക്സിക്യുട്ടീവ് ചെഫ്, സെയിൽസ് ആൻ്റ് മാർക്കറ്റിങ് ഡയറക്ടർ തുടങ്ങിയ ഒഴിവുകളുണ്ടെന്ന് കമ്പനിയിലെ എച്ച്ആർ ഡയറക്ടർ പറയുന്നു. ഇപ്പോൾ കൂടുതലായി കമ്പനികൾ ആളെ അന്വേഷിക്കുന്ന മറ്റൊരു റോൾ കൊമേഴ്ഷ്യൽ ഡയക്ടറുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.സമാനമായി വളർന്നുവരുന്ന മറ്റൊരു മേഖല വെൽനസ് മേഖലയാണ്. സ്പാ ആൻ്റ്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!