GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും GACA 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും മറ്റും ഭാഗത്ത് 111 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്.

യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമ ലംഘനങ്ങള്‍ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 44 ലക്ഷം റിയാല്‍ പിഴ ചുമത്തി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് അഞ്ചു വിമാന കമ്പനികള്‍ക്ക് ആകെ 1,40,000 റിയാലും പിഴ ചുമത്തി. അതോറിറ്റി നിര്‍ദേശങ്ങളും സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകളും പാലിക്കാത്തതിന് രണ്ടു കമ്പനികള്‍ക്ക് ആകെ 30,000 റിയാല്‍ പിഴ ചുമത്തി.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ ഉപയോഗിച്ചതിന് രണ്ടു വ്യക്തികള്‍ക്ക് ആകെ 10,000 റിയാല്‍ പിഴ ചുമത്തി. വിമാനങ്ങള്‍ക്കകത്ത് വ്യോമസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മോശം പെരുമാറ്റത്തിനും പത്തു യാത്രക്കാര്‍ക്ക് ആകെ 3,900 റിയാലും രണ്ടാം പാദത്തില്‍ പിഴ ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!