ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു. ജിസാനിലെ സൗന്ദര്യത്തിന്റെ ഒരു അടയാളം ആയി മാറിയ സ്റ്റേഡിയം അല്‍ഹശ്ര്‍ പര്‍വതങ്ങളെ അലങ്കരിക്കുന്നു.
റോമന്‍ തിയേറ്ററുകളോടും ഉയര്‍ന്ന പ്രദേശങ്ങളിലെ കാര്‍ഷിക പാടങ്ങളോടും സാമ്യമുള്ള നിലക്ക് പാറ കൊത്തിയെടുത്ത് നിര്‍മിച്ച സ്‌റ്റേഡിയം അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതനിരകളുടെ മുന്‍വശത്താണുള്ളത്. അല്‍ദായിറിന്റെയും ജിസാന്‍ പ്രവിശ്യയുടെയുയം പ്രധാന അടയാളങ്ങളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. 94 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തില്‍ കാണികള്‍ക്കുള്ള ഗ്യാലറികളും ഡ്രെയ്‌നേജ് സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ഒരു കലാസൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ജിസാന്‍ പ്രവിശ്യയിലെ യുവാക്കളുടെ അഭിലാഷങ്ങളെയും ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്ന ഒരു സൗന്ദര്യാത്മക ഐക്കണ്‍ ആണിത്.
ഈ അതുല്യമായ സ്റ്റേഡിയം അധികൃതരുടെ താല്‍പര്യം ഉണര്‍ത്തുകയും ഒരു പ്രമുഖ കായിക വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ക്കിംഗ് ടീമിനെ നിയോഗിക്കുകയും ചെയ്തു. ഏഷ്യയിലെ ഏറ്റവും മനോഹരമായ സ്‌പോര്‍ട്‌സ് ലാന്‍ഡ്‌സ്‌കേപ്പായി ഈ സ്റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടു. മലയോര മേഖലയിലെ യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്റെ നാമധേയത്വത്തില്‍ ഇവിടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. മറ്റു 16 ടൂര്‍ണമെന്റുകളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ കായിക മത്സരങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായി സ്റ്റേഡിയം മാറി. അല്‍ഹശ്ര്‍ പര്‍വതനിരകളിലെ പാറയില്‍ കൊത്തിയെടുത്ത സ്റ്റേഡിയം പ്രകൃതിയുടെ മടിത്തട്ടിലെ ഒരു കായിക മാസ്റ്റര്‍പീസും സര്‍ഗാത്മകതയുടെയും നിശ്ചയാര്‍ഢ്യത്തിന്റെയും മാതൃകയുമാണ്. സൗദിയില്‍ എങ്ങും നിന്നുള്ള സന്ദര്‍ശകരെ സ്റ്റേഡിയം ആകര്‍ഷിക്കുന്നു. ദേശീയ തലത്തില്‍ അഭിമാനിക്കുന്ന ഒരു അതുല്യ വിനോദസഞ്ചാര, കായിക കേന്ദ്രമെന്ന നിലയില്‍ അല്‍ദായിറിന്റെ സ്ഥാനം ഈ സ്റ്റേഡിയം ശക്തമാക്കുന്നു.