റിയാദ്- ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ നടപ്പാതകള്‍ക്ക് ഒന്നര മീറ്ററിനുള്ളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
പാലങ്ങള്‍, റോഡുകള്‍ക്ക് കുറുകെ, റോഡുകളുടെ മധ്യത്തില്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വിപരീത ദിശയിലും പാര്‍ക്ക് ചെയ്യല്‍ നിയമവിരുദ്ധമാണ്. വളവുകളില്‍ 15 മീറ്റര്‍ ദൂരപരിധിക്ക് താഴെയും വാഹനം പാര്‍ക്ക് ചെയ്യരുത്. പ്രത്യേക വാഹനങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യരുതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.