സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് ചെലവ് പതിനഞ്ചു ലക്ഷം റിയാല്‍ ; ഇതുവരെ സൗദിയിൽ 60 ഓപ്പറേഷനുകൾ
ജിദ്ദ – സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് കേസുകളുടെ സ്വഭാവമനുസരിച്ച് പത്തു ലക്ഷം റിയാല്‍ മുതല്‍ പതിനഞ്ചു ലക്ഷം റിയാല്‍ വരെ ചെലവ് വരുന്നതായി ആരോഗ്യകാര്യ വിദഗ്ധന്‍ മുഹമ്മദ് അല്‍സനാന്‍ വെളിപ്പെടുത്തി. സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും വിദേശ രാജ്യങ്ങളില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദില്‍ എത്തിക്കാനുള്ള ചെലവ്, ഓപ്പറേഷനു ശേഷമുള്ള ഫോളോ-അപ്പ് എന്നിവക്കുള്ള ചെലവുകള്‍ ഇതിനു പുറമെയാണ്. വ്യത്യസ്ത സ്‌പെഷ്യാല്‍റ്റികളില്‍ നിന്നുള്ള ഡസന്‍ കണക്കിന് ഡോക്ടര്‍മാരും സര്‍ജന്മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയില്‍ […]