മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് സൗദിയിലെ പ്രധാന എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകളെ ബാധിച്ചു.
ജിദ്ദ – ലോകത്താകമാനം എയര്‍പോര്‍ട്ടുകളും ആശുപത്രികളും അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് സൗദിയിലെ പ്രധാന എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകളെ ബാധിച്ചു. അതേസമയം ലോകത്ത് ഏറ്റവും കുറവ് പ്രതിസന്ധി ബാധിച്ച രാജ്യങ്ങളിലൊന്നാണ് സൗദി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഏതാനും വിമാന കമ്പനികളെ തകരാറ് ബാധിച്ചതായി എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വിമാന കമ്പനികളുമായി സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന തുടര്‍ച്ചാ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കി. എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിനു […]