റിയാദിനെ പച്ചപുതപ്പിക്കാന്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു
റിയാദ് – തലസ്ഥാന നഗരിയെ പച്ചപുതപ്പിക്കാന്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു. പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് ഗ്രീന്‍ ഇനീഷ്യേറ്റീവുകളുടെ ഭാഗമായി റിയാദില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണിത്. കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ പാര്‍ക്കിന് അബ്ദുല്‍ അസീസ് രാജാവിന്റെ പേര് […]