ജിദ്ദ – ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.