അബഹ – പൊടിക്കാറ്റു മൂലം ദൃശ്യക്ഷമത കുറഞ്ഞതിന്റെ ഫലമായി ബീശ, അല്‍റൈന്‍ റോഡില്‍ ലോറികളും കാറുകളും അടക്കം 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതങ്ങളില്‍ നിയന്ത്രണം വിട്ട കാറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും പതിച്ചു. മറ്റു ചില കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ച നിലയിലാണ്. ചില കാറുകള്‍ നിശ്ശേഷം തകര്‍ന്നു.
പോലീസും ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഏതാനും പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.