GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കത്തിനശിച്ച കാറിന് പകരം സൗദി യുവാവിന് പുതിയ കാർ സമ്മാനിച്ച് അല്‍ദഫ കമ്പനി

റിയാദ് – റിയാദിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കത്തിനശിച്ച കാറിന് പകരം സൗദി യുവാവിന് അല്‍ദഫ കമ്പനി പുതിയ മോഡല്‍ കാര്‍ സമ്മാനിച്ചു. പ്രാദേശിക വിപണിയില്‍ 1,30,000 ലേറെ റിയാല്‍ വില വരുന്ന ഫോര്‍ഡ് ടോറസ് 2024 ഇനത്തില്‍ കാര്‍ യുവാവ് പരീക്ഷിച്ചുനോക്കുന്നതിന്റെ ദൃശ്യങ്ങളും പുതിയ കാര്‍ ലഭിച്ചതിലുള്ള യുവാവിന്റെ സന്തോഷ പ്രകടനവും അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ കാറില്‍ തീ പടര്‍ന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

https://twitter.com/AhmedSa56024281/status/1815812350793875557?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815812350793875557%7Ctwgr%5E1033b0674f92504ed1552ffbaf622c610441643e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fthemalayalamnews.com%2Fgulf%2Fsaudi%2Fa-young-man-is-gifted-with-a-new-car-in-exchange-for-his-burnt-car%2F

പിറകില്‍ സഞ്ചരിച്ച മറ്റൊരു കാറിലെ യാത്രക്കാരാണ് യുവാവിന്റെ കാറിന്റെ അടിഭാഗത്ത് തീ പടര്‍ന്നുപിടിച്ചത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ കാറിന്റെ മുന്‍ഭാഗത്തേക്ക് ആൡപ്പടരുകയും കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ അഗ്നിശമന സിലിണ്ടറുകള്‍ ഉപയോഗിച്ചും വാട്ടര്‍ ടാങ്കറിലെ വെള്ളം ഉപയോഗിച്ചും കാറിലെ തീയണച്ചു. കാര്‍ കത്തിനശിച്ചതില്‍ സങ്കടം സഹിക്കാനാകാതെ യുവാവ് കരയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു.
സ്വകാര്യ കമ്പനി ജോലിക്കായി ഇന്റര്‍വ്യൂവിന് പോകുമ്പോഴാണ് കാറില്‍ തീ പടര്‍ന്നുപിടിച്ചതെന്ന് സൗദി യുവാവ് പറഞ്ഞു.

കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. തന്റെ പിന്‍വശത്തെ കാറില്‍ സഞ്ചരിച്ച രണ്ടു യുവാക്കളാണ് തന്റെ കാറില്‍ തീ പടര്‍ന്നുപിടിച്ച വിവരം അറിയിച്ചത്. ഉടന്‍ തന്നെ താന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് പിന്നീട് കാറിലെ തീയണച്ചു. കത്തിനശിച്ച കാര്‍ തന്റെ കൂട്ടുകാരന്റെതായിരുന്നു. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വേണ്ടി സുഹൃത്ത് തന്റെ കാര്‍ തനിക്ക് നല്‍കുകയായിരുന്നു. തന്റെ പിതാവ് 16 വര്‍ഷം മുമ്പും മാതാവ് ഒരു കൊല്ലം മുമ്പ് മരണപ്പെട്ടതാണെന്നും യുവാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!