മക്ക – വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാതെ ഹജ് തീര്‍ഥാടകര്‍ സൗദിയില്‍ അനധികൃതമായി തങ്ങുന്നത് ശിക്ഷ നിര്‍ബന്ധമാക്കുന്ന നിയമ ലംഘനമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ് വിസ ഹജ് കര്‍മം നിര്‍വഹിക്കാന്‍ മാത്രമാണുള്ളതാണ്.
ഹജ് വിസയില്‍ സൗദിയില്‍ ജോലി ചെയ്യാനോ സൗദിയില്‍ താമസിക്കാനോ കഴിയില്ല. ഹജ് വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സൗദി അറേബ്യ വിടുന്നത് നിയമത്തെ കുറിച്ച അവബോധവും പരിഷ്‌കൃതമായ പെരുമാറ്റവുമാണ്. ഇത് ഏറ്റവും മനോഹരമായ യാത്രയുടെ ഏറ്റവും മികച്ച പര്യവസാനത്തെ പ്രതിനിധീകരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.