GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സർവീസുകൾ തകരാറിലായി

ന്യൂയോർക്ക്- മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സർവീസുകൾ തകരാറിലായി. വിവിധ രാജ്യങ്ങളിൽ വിമാന സർവീസുകളെ അടക്കം തകരാർ പ്രതികൂലമായി ബാധിച്ചു.
കമ്മ്യൂണിക്കേഷൻ പ്രശ്‌നങ്ങൾ പ്രധാന യുഎസ് എയർലൈൻസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മീഡിയ കമ്പനികൾ, ബാങ്കുകൾ, ടെലികോം സ്ഥാപനങ്ങൾ തുടങ്ങി ലോകത്തുടനീളം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, അല്ലെജിയൻ്റ് എയർ എന്നിവ മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് സർവീസ് നിർത്തിവെച്ചു.
ഓസ്‌ട്രേലിയയിൽ, മാധ്യമങ്ങൾ, ബാങ്കുകൾ, ടെലികോം കമ്പനികൾ എന്നിവയുടെ പ്രവർത്തനങ്ങൾ തകരാറിലായി, ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിലെ സാങ്കേതിക പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. യു.എസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍.

സ്പെയിനിലെ എല്ലാ വിമാനത്താവളങ്ങളിലും കമ്പ്യൂട്ടർ തകരാർ റിപ്പോർട്ട് ചെയ്തു.ദല്‍ഹി, മുംബൈ, ഗോവ വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

ഇന്‍ഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്,എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക് ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ തടസപ്പെട്ടു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് ഉദ്യോഗസ്ഥർ മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!