റിയാദ് – തലസ്ഥാന നഗരിയിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി (എവിക്).
സ്റ്റേഷനില്‍ രണ്ടു അതിവേഗ ചാര്‍ജിംഗ് പോയിന്റുകളാണുള്ളത്. ഇതില്‍ ഒന്ന് 300 കെ.വിയും രണ്ടാമത്തെത് 150 കെ.വിയും ശേഷിയുള്ളതാണ്. ഓരോ ചാര്‍ജിംഗ് പോയിന്റുകള്‍ക്കും ഒരേസമയം രണ്ടു വാഹനങ്ങള്‍ക്ക് വീതം സേവനം നല്‍കാന്‍ സാധിക്കും. ഇത്രയും ഉയര്‍ന്ന ശേഷിയുള്ള ആല്‍പിട്രോണിക് ചാര്‍ജറുകള്‍ നല്‍കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പൊതുചാര്‍ജിംഗ് കേന്ദ്രമാണിത്.