GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നാളെ ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും, ഈ സമയത്ത് കഅ്ബാലയത്തിന് നിഴലുണ്ടാകില്ല

മക്ക – നാളെ ഉച്ചക്ക് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും. ഉച്ചക്ക് 12.27 ന് ആണ് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരിക. ഈ സമയത്ത് കഅ്ബാലയത്തിന് അല്‍പം പോലും നിഴലുണ്ടാകില്ലെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി പറഞ്ഞു.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ളവര്‍ക്ക് ഖിബ്‌ല ദിശ കൃത്യമായി നിര്‍ണയിക്കാന്‍ ഈ പ്രതിഭാസം സഹായിക്കും. മക്ക സമയം ഉച്ചക്ക് 12.27 ന് ഒരു ദണ്ഡ് നാട്ടിനിര്‍ത്തിയാല്‍ ദണ്ഡിന്റെ നിഴലിന്റെ നേര്‍ എതിര്‍ദിശയിലായിരിക്കും ഖിബ്‌ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!