ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും റിയാദില്‍ അടച്ചുപൂട്ടി

റിയാദ് – ഉയര്‍ന്ന വാടക തങ്ങളുടെ നടുവൊടിക്കുന്നതായി വ്യാപാരികളുടെ പരാതി. ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും അടുത്ത കാലത്ത് റിയാദില്‍ അടച്ചുപൂട്ടി. തങ്ങളുടെ സാമ്പത്തിക നേട്ടം മാത്രമാണ് റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ നോക്കുന്നതെന്ന് അടച്ചുപൂട്ടിയ കഫേകളില്‍ ഒന്നിന്റെ ഉടമയായ ഉമര്‍ അല്‍ഉലയ്യാന്‍ പറഞ്ഞു. ഉയര്‍ന്ന വാടക കാരണമാണ് തന്റെ സ്ഥാപനം അടച്ചുപൂട്ടിയത്. കഫേകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും വലിയ ചെലവ് വരുന്നത് വാടകയിനത്തിലാണ്.കെട്ടിട ഉടമകള്‍ വാടക ഉയര്‍ത്തുമ്പോള്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. വില ഉയര്‍ത്തുന്നതോടൊപ്പം വില്‍പന വര്‍ധിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഗുണം ചെയ്യില്ല. ഇതാണ് നിരവധി കോഫി ഷോപ്പുകള്‍ അടക്കാന്‍ കാരണമെന്നും ഉമര്‍ അല്‍ഉലയ്യാന്‍ പറഞ്ഞു.എന്നാല്‍ വ്യാപാര സ്ഥാപനങ്ങളും കഫേകളും അടക്കാന്‍ പ്രധാന കാരണം വാടക വര്‍ധനയാണെന്ന് താന്‍ കരുതുന്നില്ലെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധന്‍ ഫഹദ് അല്‍നമാസ് പറഞ്ഞു. സ്വന്തം പരാജയം മറച്ചുവെക്കാനാണ് വാടക വര്‍ധനവിനെ കുറിച്ച് വ്യാപാരികള്‍ സംസാരിക്കുന്നത്. പ്രശസ്തമായ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും വന്‍കിട വ്യാപാര സ്ഥാപനങ്ങളും അഞ്ചു മുതല്‍ പതിനഞ്ചു വരെ വര്‍ഷത്തെ വാടക കരാറുകള്‍ ഒപ്പുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തെ വാടക കരാര്‍ ഒപ്പുവെക്കുന്നത് വ്യാപാരികളുടെ ഭാഗത്ത് സംഭവിക്കുന്ന പിഴവാണ്. ഇത്തരം കരാറുകളിലൂടെ ചിലപ്പോള്‍ വ്യാപാരികള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഫഹദ് അല്‍നമാസ് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!