റിയാദ് – തലസ്ഥാന നഗരിയിലെ അല്‍അമ്മാരിയ റോഡില്‍ പടിഞ്ഞാറു ദിശയില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും വിലക്കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അല്‍അമ്മാരിയ റോഡില്‍ കിംഗ് സല്‍മാന്‍ റോഡ് ഇന്റര്‍സെക്ഷന്‍ മുതല്‍ കിംഗ് ഖാലിദ് റോഡ് ഇന്റര്‍സെക്ഷന്‍ വരെയുള്ള ഭാഗത്ത് പടിഞ്ഞാറു ദിശയില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്.
ഇത് ലംഘിക്കുന്നവരെ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.