GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് ആർ.ടി.എ

ദുബായ് : ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ വ്യക്തമാക്കി. കൂടാത പാർക്കിങ് ടിക്കറ്റുകളും വാങ്ങാം. ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർ.ടി.എ. ആപ്പിലൂടെ സാംസങ് ഫോണിലെ വാലറ്റിലേക്കു ചേർക്കാനുംകഴിയും.

മികച്ചസേവനങ്ങൾ എളുപ്പത്തിൽ നൽകുന്നതിന് കഴിഞ്ഞ മേയ് മാസത്തിലാണ് ആർ.ടി.എ. ആപ്പ് നവീകരിച്ചത്. ഒന്നിലേറെ ആപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും പ്രധാന ഗതാഗതരേഖകൾ ഇതുവഴി എളുപ്പത്തിൽ കൈകാര്യംചെയ്യാമെന്നതുമാണ് സവിശേഷത. ഉപഭോക്തൃവിശ്വാസം സംരക്ഷിക്കാൻ ഉയർന്ന സുരക്ഷാമാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് ആർ.ടി.എ.യിലെ സ്മാർട്ട് സർവീസസ് മേധാവി മീര അൽ ശൈഖ് പറഞ്ഞു.

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കൾക്കായി ആർ.ടി.എ. ഡിജിറ്റൽ നോൽപേ കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു. ഇതിലൂടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് യാത്രാനിരക്ക് അടയ്ക്കാം. കൂടാതെ തിരഞ്ഞെടുത്ത വ്യാപാരകേന്ദ്രങ്ങൾ, ഗ്രോസറികൾ, പൊതുപാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിലും ഡിജിറ്റൽ നോൽ കാർഡ് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!