അബുദാബി- യുഎഇയിൽ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ് , കംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി(ICP) മുന്നറിയിപ്പ് നൽകി.
വിസ റദ്ദാക്കപ്പെട്ടാൽ രാജ്യം വിടാനായി 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. അതിനകം രാജ്യം വിടുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യണം. അല്ലാത്തപക്ഷം ഗ്രേസ്പിരിയഡ് കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴയായി ഈടാക്കും. റസിഡൻറ്സ്, വിസിറ്റ്, ടൂറിസ്റ്റ് തുടങ്ങി ഏതുതരം വിസയുടെ കാലാവധി കഴിഞ്ഞവർക്കും പിഴ 50 മാക്കി ഏകീകരിച്ചിരിക്കുന്നു.