ജിദ്ദ- വിശുദ്ധ ഹറമിലെ മതാഫിൽ ഇന്നു മുതൽ ഉംറ തീർത്ഥാടകർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഇഹ്റാം വേഷത്തിലുള്ളവർക്ക് മാത്രമായിരിക്കും മതാഫിൽ പ്രവേശനം അനുവദിക്കുക. മതാഫിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ ക്രമീകരണം.
ഈ വർഷത്തെ ഹജ് സീസൺ അവസാനിച്ചതിന് ശേഷം ഉംറ തീർത്ഥാടനം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നും സൗദി അറേബ്യയിൽനിന്നും ആയിരങ്ങളാണ് ഉംറ ലക്ഷ്യമിട്ട് സൗദിയിലേക്ക് പ്രവഹിക്കുന്നത്.