ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി

ജുബൈൽ- കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. മലയാളിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സംഘം രൂപീകരിച്ച് പിടിച്ചുപറികള്‍ നടത്തുകയും മലയാളി കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വിലാട്ടുകുഴിയിലിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍

റിയാദ്- ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി അറിയിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിബന്ധന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധമാണ്. ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ടിക്കറ്റ് ഏജന്‍സികളില്‍ നിന്നോ ഓണ്‍ലൈനില്‍ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലും ഒമാനിലും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്; കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

മസ്‌ക്കറ്റ് / റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗത്തിനിടയില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ സൗദിയിലും ഒമാനിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചു. ഒമാനിലെ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെയുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സുല്‍ത്താനേറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിലാണ് ഈ മഴ മുന്നറിയിപ്പ് നല്‍കിയത്. അറബിക്കടലില്‍ ജൂലൈ അവസാനത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തിന്‍റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദില്‍ ഡ്രൈനേജ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ പരിശോധിക്കാന്‍ റോബോട്ടുകള്‍

റിയാദ് – തലസ്ഥാന നഗരിയില്‍ ഡ്രൈനേജ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ പരിശോധിക്കാനും തകരാറുകള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കാനും റിയാദ് നഗരസഭ റോബോട്ടുകളും സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ റോബോട്ടുകള്‍ക്ക് വെള്ളത്തിലും വിവിധ പ്രതലങ്ങളിലും സഞ്ചരിക്കാനും ഡ്രൈനേജ് ശൃംഖലകള്‍ പരിശോധിക്കാനും കഴിയും. വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാന്‍ ഇത് നഗരസഭയെ സഹായിക്കും. ത്രിമാന കൃത്യതയോടെയും 360 ഡിഗ്രി ആംഗിളിലും ഡ്രൈനേജ് ശൃംഖലകള്‍ ചിത്രീകരിച്ച് ഫലങ്ങള്‍ കാണിക്കാനും നിര്‍മിതബുദ്ധിയിലൂടെ ഇവ ഡാറ്റകളാക്കി മാറ്റാനും റോബോട്ടുകള്‍ക്ക് സാധിക്കും. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതില്‍ സാങ്കേതികവിദ്യകളുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

2034 ലോകകപ്പ് ആതിഥേയത്വം: നോമിനേഷന്‍ ഫയല്‍ കൈമാറി

ജിദ്ദ – 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയല്‍ സൗദി സംഘം ഫിഫക്ക് ഔദ്യോഗികമായി കൈമാറി. സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി സംഘം പാരീസില്‍ ഫിഫ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്‍ഫാന്റിനോക്ക് ആണ് ഫയല്‍ കൈമാറിയത്. സ്‌പോര്‍ട്‌സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി റോഡുകളിൽ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചാൽ രണ്ടായിരം റിയാൽ പിഴ

ജിദ്ദ – ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ശറൂറ വൈദ്യുതി സ്തംഭനം: മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കാൻ തീരുമാനം

നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനെയും മൂന്നു ഡയറക്ടര്‍മാരെയുമാണ് പദവികളില്‍ നിന്ന് നീക്കിയത്. ഇവര്‍ക്കു പകരം വൈദ്യുതി ഉല്‍പാദന കാര്യങ്ങള്‍ക്കുളള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ആമൂദിയെ നിയമിച്ചു. സതേണ്‍ പവര്‍ ജനറേഷന്‍ ഓപ്പറേഷന്‍സ് സെക്ടര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം

ജിദ്ദ – സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. പത്തു വര്‍ഷ കാലാവധിയുള്ള കരാറില്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നിരീക്ഷണ പദ്ധതി കരാര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും താല്‍പര്യം പ്രകടിപ്പിച്ചുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 69 ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രകടനവും ഡ്രൈവിംഗ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളില്‍ പുതിയ ടാക്‌സി സർവീസ് കമ്പനിക്ക് അനുമതി നല്‍കാന്‍ ഗതാഗത മന്ത്രാലയം

ജിദ്ദ – റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളില്‍ പുതിയ ടാക്‌സി സർവീസ് കമ്പനിക്ക് അനുമതി നല്‍കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ പബ്ലിക് ടാക്‌സി കമ്പനികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകളും നിലവിലുള്ള പബ്ലിക് ടാക്‌സി കമ്പനികളില്‍ പുതിയ ടാക്‌സികള്‍ ഏര്‍പ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നത് നേരത്തെ ഗതാഗത മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. പുതിയ തീരുമാന പ്രകാരം ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള മിനിമം എണ്ണം കാറുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ കാറുകള്‍ ഉൾപ്പെടുത്താം. 2023 അവസാനത്തോടെയും അതിനു ശേഷവും പ്രവര്‍ത്തന കാലാവധി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ എമർജൻസി ലാന്റിംഗ് നടത്തിയ സ്പൈസ് ജെറ്റ് ഒരു വർഷത്തിനിടെ തിരിച്ചിറക്കിയത് 17 തവണ

കോഴിക്കോട്- കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം ജിദ്ദ വിമാനതാവളത്തിൽ തന്നെ അടിയന്തിര ലാന്റിംഗ് നടത്തിയിരുന്നു. അതേസമയം, ഈ വിമാനം ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനേഴ് തവണയാണ് പറക്കലിനിടെ വഴിതിരിച്ചുവിട്ട് മറ്റു വിമാനതാവളങ്ങളിൽ ഇറങ്ങേണ്ടി വന്നത്. വ്യോമയാന മേഖലയിലെ വിദഗ്ധനായ മാധ്യമപ്രവർത്തകൻ ജേക്കബ് കെ ഫിലിപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പൈസ്‌ജെറ്റിന്റെ, അഞ്ചുകൊല്ലം പഴക്കമുള്ള ഒരു ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ എമർജൻസി ലാന്റിംഗ് നടത്തിയത്. VT-MXC എന്ന റജിസ്‌ട്രേഷനുള്ള […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ടയറുകള്‍ സുരക്ഷിതമല്ലെങ്കില്‍ 500 ദിര്‍ഹം പിഴ; വാഹന പരിശോധന കര്‍ശനമാക്കി യുഎഇ പോലീസ്

അബുദാബി: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനല്‍ക്കാലം ആയതോടെ വാഹന പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത ടയറുകളുമായി വാഹനം ഓടിക്കന്നത് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 82 പ്രകാരം കുറ്റകരമാണ്. 500 ദിര്‍ഹമാണ് ഇതിന് പിഴ ചുമത്തുക. കൂടാതെ, വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്ക് […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ‘ബൈ നൗ പേ ലേറ്റര്‍’ സേവനത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിയ ‘ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനത്തിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ രഹിത സംരംഭം വാഗ്ദാനം ചെയ്യുന്ന വന്‍ നേട്ടങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്ന് ഈ പ്രതികരണമെന്ന് മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. പറഞ്ഞിട്ടുണ്ട്. കൈവശം പണമില്ലാത്ത സമയത്തും സാധനങ്ങളും സേവനങ്ങളും എളുപ്പത്തില്‍ സ്വന്തമാക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഒരു ബാങ്കിംഗ് സൊല്യൂഷനാണ് ബൈ നൗ പേ ലേറ്റര്‍. പലിശയോ ഫീസോ ഇല്ലാതെ ഇതുപയോഗിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പൊടിക്കാറ്റു മൂലം ബീശ, അല്‍റൈന്‍ റോഡില്‍ ലോറികളും കാറുകളും അടക്കം 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബഹ – പൊടിക്കാറ്റു മൂലം ദൃശ്യക്ഷമത കുറഞ്ഞതിന്റെ ഫലമായി ബീശ, അല്‍റൈന്‍ റോഡില്‍ ലോറികളും കാറുകളും അടക്കം 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതങ്ങളില്‍ നിയന്ത്രണം വിട്ട കാറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും പതിച്ചു. മറ്റു ചില കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ച നിലയിലാണ്. ചില കാറുകള്‍ നിശ്ശേഷം തകര്‍ന്നു. VIDEO പോലീസും ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഏതാനും പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തില്‍ പെട്ട വാഹനങ്ങളുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷം ആദ്യ പാദത്തില്‍ 120 ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ 120 ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ റിയാദിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റിയ കമ്പനികളുടെ എണ്ണത്തെക്കാള്‍ 447 ശതമാനം കൂടുതല്‍ കമ്പനികള്‍ ഈ കൊല്ലം ആദ്യ പാദത്തില്‍ റിയാദിലേക്ക് റീജ്യനല്‍ ആസ്ഥാനങ്ങള്‍ മാറ്റി. പെട്രോളിതര മേഖലയിലെ ശക്തമായ വളര്‍ച്ചയുടെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച തന്ത്രപ്രധാനമായ സംരംഭങ്ങളുടെയും ഫലമായി റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭരണങ്ങളുമുണ്ടോ? യാത്രക്കാർ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് യുഎഇ

അബുദാബി: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറന്‍സികള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവ അധികൃതര്‍ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്. വിമാനത്താവളങ്ങള്‍ വഴിയോ തുറമുഖങ്ങള്‍ വഴിയോ എമിറേറ്റ്സിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന യാത്രക്കാര്‍ 60,000 ദിര്‍ഹമിന് മുകളില്‍ മൂല്യമുള്ള കറന്‍സികള്‍, ആഭരണങ്ങള്‍ എന്നിവ വെളിപ്പെടുത്താതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി മുന്നറിയിപ്പ് നല്‍കി. ഏകദേശം 13.68 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഈ തുക. ഒരു യാത്രക്കാരന്‍, കുറ്റക്കാരനാണെന്ന് […]

error: Content is protected !!