ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ എ.ടി.എം കാർഡുകൾ സൗദിയിൽ ഉപയോഗിക്കാന്‍ സാധിക്കും; പുതിയ സേവനം ഈ വർഷം നടപ്പാക്കിയതായി സൗദി സെൻട്രൽ ബാങ്ക്
ജിദ്ദ – സ്വന്തം രാജ്യങ്ങളിലെ ബാങ്കുകള്‍ ഇഷ്യു ചെയ്ത എ.ടി.എം കാര്‍ഡുകള്‍ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന സേവനം ഈ വര്‍ഷം ആദ്യമായി നടപ്പാക്കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വിസ, മാസ്റ്റര്‍ കാര്‍ഡ്, യൂനിയന്‍ പേ, ഡിസ്‌കവര്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഗള്‍ഫ് പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ‘ആഫാഖ്’ തുടങ്ങി ആഗോള പെയ്‌മെന്റ് നെറ്റ്‌വര്‍ക്കുകള്‍ വഴിയുള്ള പെയ്‌മെന്റുകളും പണം പിന്‍വലിക്കലുകളും ദേശീയ പെയ്‌മെന്റ് സംവിധാനമായ ‘മദ’യുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ഷങ്ങളായി പിന്തുണക്കുന്നു. തീര്‍ഥാടകര്‍ക്ക് തങ്ങളുടെ രാജ്യത്തെ എ.ടി.എം […]