സൗദിയിൽ ഇ-ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമാകുന്നു; ഒരു വര്‍ഷത്തിനിടെ അടച്ചത് 30 ബാങ്ക് ശാഖകള്‍
ജിദ്ദ – ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം തുടരുന്നതിന്റെയും ഉപയോക്താക്കള്‍ ഇ-ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതിന്റെയും ഫലമായി സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഒരു വര്‍ഷത്തിനിടെ സൗദിയില്‍ 30 ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടിയത്. നാലു പ്രവിശ്യകളില്‍ ബാങ്ക് ശാഖകളുടെ എണ്ണം ഉയര്‍ന്നു. കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, അസീര്‍, തബൂക്ക് എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 14 ബാങ്ക് ശാഖകള്‍ പുതുതായി തുറന്നു. ശേഷിക്കുന്ന ഏഴു പ്രവിശ്യകളില്‍ ഒരു കൊല്ലത്തിനിടെ 30 ബാങ്ക് ശാഖകള്‍ അടച്ചു. രണ്ടു […]