GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദമാം-ബഹ്റൈൻ കിംഗ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, ഇന്‍ഷുറന്‍സ് ഇ-ചാനലുകളില്‍ മാത്രമാക്കുന്നു

ദമാം – കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഹ്രസ്വ കാലയളവിലേക്കുള്ള ഇന്‍ഷുറന്‍സ് ഇലക്‌ട്രോണിക് ചാനലുകളില്‍ മാത്രമായി അടുത്ത മാസാദ്യം മുതല്‍ പരിമിതപ്പെടുത്തുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു.

മൂന്ന്, അഞ്ച്, പത്ത് ദിവസ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ആണ് ഇ-ചാനലുകളില്‍ പരിമിതപ്പെടുത്തുന്നത്. കോസ്‌വേ ആപ്പ്, യുനൈറ്റഡ് ഇന്‍ഷുറന്‍സ്, ഇ-ട്രാഫിക് ആപ്പ് വഴിയാണ് ഹ്രസ്വ കാലയളവിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് മുന്‍കൂട്ടി നേടേണ്ടത്.

കോസ്‌വേയുടെ പ്രവേശന കവാടത്തിലുള്ള കാബിനുകള്‍ വഴി ഒരു മാസത്തില്‍ കുറയാത്ത കാലയളവിലുള്ള ഇന്‍ഷുറന്‍സ് പോളിസി മാത്രമാണ് ജൂലൈ ഒന്നു മുതല്‍ ലഭിക്കുക. കോസ്‌വേ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം മെച്ചപ്പെടുത്താനും എളുപ്പമാക്കാനും കോസ്‌വേയിലൂടെ യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്താനുമാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് അതോറിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!