ജിദ്ദ – ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിസയില്‍ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തു നിന്ന് ലഭിച്ച അംഗീകൃത ലൈസന്‍സില്‍ സൗദിയില്‍ വാഹമോടിക്കാവുന്നതാണെന്നും ഇതിന് മൂന്നു വ്യവസ്ഥകള്‍ ബാധകമാണെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
മൂന്നു മാസത്തില്‍ കവിയാത്ത കാലമാണ് ഇത്തരം ലൈസന്‍സുകളില്‍ സൗദിയില്‍ വാഹനമോടിക്കാന്‍ സാധിക്കുക. കൂടാതെ അംഗീകൃത ഏജന്‍സിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡ്രൈവിംഗ് ലൈസന്‍സ് വിവര്‍ത്തനം ചെയ്യുകയും വേണം. ലൈസന്‍സിന്റെ തരം വാഹനത്തിന്റെ തരവുമായി പൊരുത്തപ്പെടണമെന്നും വ്യവസ്ഥയുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
