GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

ജിദ്ദ – ഹജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

ഹജ് സീസണില്‍ ജിദ്ദയിലെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ 2,864 സ്ഥാപനങ്ങള്‍ നിയമ, ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതായി വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!