മക്ക – സഅ്‌യ് കര്‍മം പൂര്‍ത്തിയായ ശേഷം വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. സഅ്‌യ് പൂര്‍ത്തിയായ ശേഷം മുണ്ഡനം ചെയ്യാനും മുടിമുറിക്കാനുമുള്ള മര്യാദകള്‍ പാലിച്ചുകൊണ്ട് വിശുദ്ധ ഹറമിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ശുചിത്വം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥലത്തിന്റെ വിശുദ്ധിയും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിന്, സഅ്‌യ് പൂര്‍ത്തിയായ ശേഷം വിശുദ്ധ ഹറമിലും മുറ്റങ്ങളിലും ശിരസ്സ് മുണ്ഡനം ചെയ്യാതിരിക്കാനും മുടിമുറിക്കാതിരിക്കാനും തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.