ജിദ്ദ – സൂര്യാഘാതമേല്‍ക്കുന്നവരിലുണ്ടാകുന്ന എട്ടു ലക്ഷണങ്ങള്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ വ്യക്തമാക്കി. കടുത്ത ചൂട് മൂലമുള്ള ക്ഷീണത്തെക്കാള്‍ കൂടുതല്‍ അപകരടമാണ് സൂര്യാഘാതം. ഇത് ചില സന്ദര്‍ഭങ്ങളില്‍ മരണത്തിലേക്കു വരെ നയിച്ചേക്കും.
ബോധക്ഷയം, ചര്‍മം ചൂടാകല്‍-ചുവപ്പാകല്‍-വരണ്ടതാകല്‍-ഈര്‍പ്പമുള്ളതാകല്‍, ഹൃദയമിടിപ്പിന്റെ വേഗതയും ശക്തിയും, തലവേദന, തലകറക്കം, ഓക്കാനം, ശരീര ഊഷ്മാവ് 40 ഡിഗ്രിയും അതില്‍ കൂടുതലും ആയി ഉയരല്‍, മനോവിഭ്രാന്തി-ആശയക്കുഴപ്പം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.
ഇതിലേതെങ്കിലും ലക്ഷണങ്ങളോടെ രോഗിയെ കണ്ടാല്‍ ഉടന്‍ ആംബുലന്‍സില്‍ ബന്ധപ്പെടുകയും പ്രാഥമികശുശ്രൂഷകള്‍ നല്‍കുകയും വേണമെന്ന് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പറഞ്ഞു.