GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗുരുതരമായ നിയമ ലംഘനങ്ങള്‍ ; ജിദ്ദയിലെ 350 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു

ജിദ്ദ – ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ജിദ്ദയിലെ 350 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന 14,000 ലേറെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തി.

റെസ്റ്റോറന്റുകളും സലൂണുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 11,701 സ്ഥാപനങ്ങളിലും 2,930 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയതെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. ഇതിനിടെ 23,535 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഹെല്‍ത്ത് കാര്‍ഡ് നേടാതിരിക്കല്‍, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതിരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിക്കല്‍, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളില്‍ കണ്ടെത്തിയതെന്നും ജിദ്ദ നഗരസഭ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!