ജിദ്ദ – ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ലിഥിയം ബാറ്ററികള്‍ ഹാന്‍ഡ് ബാഗേജിന്റെ ഭാഗമായി വിമാനങ്ങളില്‍ പാസഞ്ചേഴ്‌സ് കാബിനില്‍ മാത്രം കയറ്റാനാണ് അനുമതിയുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ ഹജ് തീര്‍ഥാടകരെ ഉണര്‍ത്തി.
സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഹാന്‍ഡ് ബഗേജില്‍ മാത്രം സൂക്ഷിക്കണമെന്ന് അതോറിറ്റി പറഞ്ഞു. പവര്‍ ബാങ്ക് അടക്കമുള്ള ഇത്തരം ഉപകരണങ്ങള്‍ ലഗേജുകളില്‍ സൂക്ഷിച്ച് വിമാനത്തിന്റെ ലഗേജ് ഹോള്‍ഡറില്‍ കയറ്റുന്നതിന് വിലക്കുണ്ട്.