ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: യു.എ.ഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. മാർഗ നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുക പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങൾ പാലിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്:

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ലൈസൻസുണ്ടായിരിക്കണം. എങ്കിൽ മാത്രമേ പരസ്യ സേവനങ്ങളിലേർപ്പെടാവൂ.
സാമ്പത്തിക സ്ഥാപനങ്ങൾ ഏതെങ്കിലും പരസ്യ പ്രവർത്തനം (പരസ്യങ്ങൾ, മാർക്കറ്റിംഗ് അല്ലെങ്കിൽ മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ) നടത്തുമ്പോൾ ADDED-ൽ നിന്ന് പെർമിറ്റ് നേടിയിരിക്കണം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുമായും കരാറിൽ ഏർപ്പെടുമ്പോൾ ADDED നൽകിയ സാധുവായ ലൈസൻസ് ഉണ്ടെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ ഉറപ്പാക്കണം.

2018-ൽ ബ്രാൻഡുകളും ബിസിനസ്സുകളും പ്രൊമോട്ട് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് മീഡിയ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നാഷണൽ മീഡിയ കൗൺസിൽ നിയമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുന്നവരിൽ നിന്ന് 3000 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തുകയോ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം തന്നെ യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്. വാർത്താ വെബ്‌സൈറ്റുകൾ, ഇലക്‌ട്രോണിക് പബ്ലിഷിംഗ് ഔട്ട്‌ലെറ്റുകൾ, പ്രിൻ്റിംഗ് , യു.എ.ഇയിൽ സോഷ്യൽ മീഡിയ വഴി നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് പ്രവർത്തിക്കാൻ ആദ്യം എൻ.എം.സിയിൽ നിന്ന് ലൈസൻസ് ലഭിക്കേണ്ടതുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!