ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ കൊടും ചൂട് കാരണം കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കര്‍ ഉരുകി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
വേനല്‍ക്കാലത്ത് ചൂട് ഏറ്റവും കുറഞ്ഞ മാസമാണ് ജൂണ്‍ എന്നും എന്നിട്ടും വെന്തുരുകുന്ന ചൂടാണ് അനുഭവപ്പെടുന്നതെന്നും വരും മാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഭയാനകമായിരിക്കുമെന്നും വീഡിയോയോട് പ്രതികരിച്ച് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.