മക്ക: സൗദിയിലെ കടുത്ത ചൂടിലെ അവസാനത്തെ ഹജ്ജായിരിക്കും അടുത്ത വർഷത്തെ ഹജ്ജ് കാലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത വർഷം വേനൽ തുടങ്ങുന്ന ഘട്ടത്തിലാണ് ഹജ്ജ് അവസാനിക്കുക. തൊട്ടടുത്ത വർഷം മികച്ച കാലാവസ്ഥയിലായിരിക്കും ഹജ്ജ്.
ഈ വർഷം കൊടും ചൂടിലാണ് ഹജ്ജ് കാലം ആരംഭിച്ചത്. മക്കയിൽ സമീപ കാല ചരിത്രത്തിൽ ആദ്യമായി അമ്പത്തി ഒന്ന് ഡിഗ്രി സെൽഷ്യസിൽ വരെ താപനില എത്തിയിരുന്നു. നിരവധി ഹാജിമാർക്ക് സൂര്യാതപം ഏൽക്കുകയും ആശുപത്രിയിലാവുകയും ചെയ്തു. പല ഹാജിമാരും മരണപ്പെട്ടു. നേരത്തെ രോഗാവസ്ഥയിലുള്ള ഹാജിമാർരക്കാണ് സൂര്യാതപം കൂടെ ഏറ്റതോടെ കടുത്ത ആരോഗ്യ പ്രയാസം ഉണ്ടായത്. 2026 എത്തിക്കഴിഞ്ഞാൽ പിന്നീട് പതിനേഴ് വർഷങ്ങൾക്ക് ശേഷമായിരിക്കും വേനൽകാലത്തിൽ വീണ്ടും ഹജ്ജെത്തുക. അത്രയും കാലം മെച്ചപ്പെട്ട കാലാവസ്ഥയിലായിരിക്കും ഹജ്ജ് നടക്കുക. 2026 മുതൽ 8 വർഷം തുടരെ തണുപ്പ് കാലത്തിലായിരിക്കും ഹജ്ജ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായുള്ള പ്രയാസങ്ങളും ഹജ്ജിൽ അനുഭവപ്പെടാറുണ്ട് . ഇത് നേരിടാനുള്ള മുന്നൊരുക്കങ്ങളും അറിയിപ്പുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കാറുണ്ടെന്നും കേന്ദ്രം അറിയിച്ചു