ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിലേക്ക് മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്; ആവശ്യമായ രേഖകളില്ലെങ്കില്‍ കുടുങ്ങും

ദുബായ് : യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ ഉള്ള മരുന്നുകളുമായാണ് വരുന്നതെങ്കില്‍ അവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങല്‍, വില്‍പ്പന, കൈവശം വയ്ക്കല്‍, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് യുഎഇ.

അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര ചെയ്യുന്നവര്‍ ആ നിയമം ലംഘിക്കുന്ന രീതിയില്‍ മരുന്നുകള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് ഇടയാക്കും.

ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത പരിഗണിച്ച് വിവിധ തരം മരുന്നുകളെ സര്‍ക്കാര്‍ നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതി, കയറ്റുമതി, വിതരണം, ഉപയോഗം എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാണ്. നിയന്ത്രിത മരുന്നുകള്‍ തന്നെ ക്ലാസ് എ, ക്ലാസ് ബി എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. മോര്‍ഫിന്‍, കോഡിന്‍, ഫെന്റനൈല്‍ തുടങ്ങിയ വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള നാര്‍ക്കോട്ടിക് മരുന്നുകള്‍, മാനസിക രോഗങ്ങള്‍ക്കുള്ള സൈക്കോട്രോപിക് മരുന്നുകള്‍, ആന്റീഡിപ്രസന്റ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍, മീഥൈല്‍ഫെനിഡേറ്റ്, ആംഫെറ്റാമൈന്‍സ് തുടങ്ങിയ ഉത്തേജക മരുന്നുകള്‍, ആളുകളെ മയക്കിക്കിടത്തുന്നതിന് ഉപയോഗിക്കുന്ന സെഡേറ്റീവുകള്‍, ട്രാന്‍ക്വിലൈസറുകള്‍ തുടങ്ങിയ വരുന്നുകള്‍ ക്ലാസ് എ വിഭാഗത്തില്‍ പെടുന്നവയാണ്.

ഇത്തരം മരുന്നുമായി യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യുഎഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇതിന് ഡോക്ടറുടെ കുറിപ്പും കത്തും ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമാണ്. യുഎഇയില്‍ താമസിക്കുന്ന സമയത്ത് വ്യക്തിഗത ഉപയോഗത്തിന് മതിയായ അളവില്‍ മാത്രമേ അവ അനുവദിക്കൂ എന്നും വ്യവസ്ഥയുണ്ട്.

ഇതിനു പുറമെ യാത്രക്കാരന്റെ കൈവശം താഴെപ്പറയുന്ന രേഖകള്‍ (അറബിയിലോ ഇംഗ്ലീഷിലോ) ഉണ്ടായിരിക്കുകയും നിബന്ധനകള്‍ പാലിക്കുകയും വേണം.
– ഡോക്ടറുടെ കുറിപ്പടി ഒറിജിനല്‍. അത് ലഭ്യമല്ലെങ്കില്‍ കുറിപ്പടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
– പുറപ്പെടുന്ന രാജ്യത്തിന്റെ ആരോഗ്യ അതോറിറ്റിയില്‍ നിന്നുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ്.
– ഏതെങ്കിലും യാത്രക്കാര്‍ കൊണ്ടുപോകുന്ന മരുന്നുകളുടെ അളവ് 30 ദിവസത്തില്‍ കവിയാന്‍ പാടില്ല.
– യു.എ.ഇ.യില്‍ താമസിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരിക്കുകയും ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം.
– രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകളും നിരോധിക്കപ്പെട്ട മരുന്നുകളും കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.
ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഹെര്‍ബല്‍ മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ അവ യുഎഇയില്‍ നിരോധിക്കപ്പെട്ടവയല്ല എന്ന് ഉറപ്പാക്കണം. അനുമതിയുള്ള എല്ലാ ഹെര്‍ബല്‍ മരുന്നുകള്‍ക്കും ഡോക്ടറുടെ കുറിപ്പടി ഉള്‍പ്പെടെയുള്ള രേഖകള്‍ കരുതിയാല്‍ മതിയാവും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +97126117505/6117354 എന്നീ നമ്പറുകളിലും ah.osman@moh.gov.ae, mvashokan@moh.gov.ae എന്നീ ഇമെയിലുകളിലും ബന്ധപ്പെടാം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!