റിയാദ് – തലസ്ഥാന നഗരിയിലെ ഗതാഗതത്തിരക്ക് ലഘൂകരിക്കാന്‍ ശ്രമിച്ച് തെക്കു, പടിഞ്ഞാറന്‍ റിയാദിലെ തൂക്കുപാലം വികസിപ്പിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വൈകാതെ വികസന പദ്ധതി ആരംഭിക്കും. പാലത്തില്‍ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങള്‍ വികസിപ്പിക്കും. വികസന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ നാലു മുതല്‍ ആറു വര്‍ഷം വരെ എടുത്തേക്കും. പദ്ധതിയുടെ പ്രാരംഭ ആശയങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.