GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിൽ ബലിപെരുന്നാൾ അവധി ജൂൺ 16 ഞായറാഴ്ച മുതൽ 20 വ്യാഴാഴ്ച വരെ

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി അമീരി ദിവാനി പ്രഖ്യാപിച്ചു. ജൂൺ 16 ന് രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി 2024 ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് 2024 ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ജൂൺ 23 ഞായറാഴ്ച ജോലിക്ക് ഹാജരാകണം.

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ക്യുസിബി, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ അവധിയുടെ തുടക്കവും അവസാനവും വ്യക്തമാക്കുമെന്നും അമീരി ദിവാനി വ്യക്തമാക്കി. രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണഗതിയിൽ മൂന്നോ നാലോ ദിവസമാണ് ബലിപെരുന്നാൾ അവധി ലഭിക്കാറുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!