മക്ക – ഈ വര്‍ഷത്തെ ഹജിന് ബലികൂപ്പണ്‍ നിരക്ക് 720 റിയാലായി നിശ്ചയിച്ചതായി ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി പദ്ധതി ‘അദാഹി’ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. ഉമര്‍ അതിയ്യ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്ക് തന്നെയാണ് ഈ കൊല്ലവും നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം സൗദി അറേബ്യയിലെയും വിദേശങ്ങളിലെയും മുഴുവന്‍ വിപണികളിലും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം കാരണം ചെലവുകളില്‍ വലിയ വ്യത്യാസമുണ്ടായിട്ടും ഈ കൊല്ലം ബലികൂപ്പണ്‍ നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും ഡോ. ഉമര്‍ അതിയ്യ പറഞ്ഞു. ‘അദാഹി’ പദ്ധതിക്കു വേണ്ടി ഈ വര്‍ഷം പത്തു ലക്ഷത്തിലേറെ കന്നുകാലികളെ എത്തിച്ചിട്ടുണ്ട്.