GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,560 രൂപയിലും ഗ്രാമിന് 6,570 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച പവന്‍ വില 240 രൂപയും ഗ്രാമിന് 30 രൂപയും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്. ഒരുദിവസത്തെ ഏറ്റവും വലിയ ഇടിവാണ് സ്വർണവിലയിൽ ഇന്നുണ്ടായത്.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!