മക്ക – പുണ്യസ്ഥലങ്ങളില്‍ ഹാജിമാരുടെ നീക്കങ്ങള്‍ സുഗമമാക്കാന്‍ മക്ക റോയല്‍ കമ്മീഷനും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏര്‍പ്പെടുത്തി. സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1.2 കിലോമീറ്ററിലേറെ നീളമുള്ള മൂന്നു പ്രത്യേക ട്രാക്കുകള്‍ നീക്കിവെച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരുടെ നീക്കങ്ങള്‍ എളുപ്പമാക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സഹായിക്കും. മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കും മിനായില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള റോഡില്‍ നിന്ന് പടിഞ്ഞാറു ഭാഗത്തു കൂടി ജംറയില്‍ പ്രവേശിക്കാനും കിഴക്കു ഭാഗത്തു കൂടി ജംറയില്‍ പ്രവേശിക്കാനുമാണ് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പ്രത്യേക ട്രാക്കുകള്‍ നീക്കിവെച്ചിരിക്കുന്നത്.