മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ കൃത്യമായ എണ്ണം അറിയാന്‍ സഹായിക്കുന്ന ഒരു കൂട്ടം തെര്‍മല്‍ ക്യാമറകള്‍ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലുള്ളതായി വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ആഭ്യന്തര മന്ത്രാലയവുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായം ഏകോപനം നടത്തിയാണ് തെര്‍മല്‍ ക്യാമറകള്‍ ഹജ്, ഉംറ മന്ത്രാലയം പ്രവര്‍ത്തിപ്പിക്കുന്നത്. തെര്‍മല്‍ ക്യാമറകള്‍ നല്‍കുന്ന കണക്കുകള്‍ ഹജ്, ഉംറ മന്ത്രാലയം നടത്തുന്ന ഗവേഷണങ്ങള്‍ക്ക് പ്രയോജനപ്പെടുന്നു. ഇത്തവണത്തെ ഹജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഹജ്, ഉംറ മന്ത്രാലയം പൂര്‍ത്തിയാക്കിയതായും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.