ജിദ്ദ – സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷമാണ് ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, രാജ്യത്തെ മുഴുവന്‍ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈദ് ഗാഹുകള്‍ക്കു സമീപമുള്ളവയൊഴികെ രാജ്യത്തെ എല്ലാ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാനും മന്ത്രി നിര്‍ദേശിച്ചു.
