മക്ക – വിദേശങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ദശലക്ഷക്കണക്കിന് വരുന്ന ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസവും സൗകര്യപ്രദവുമായി സൗദി നാഷണല്‍ ബാങ്കുമായി സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയം നുസുക് ഡിജിറ്റല്‍ വാലറ്റ് പുറത്തിറക്കി. ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിന് ലോകത്ത് പുറത്തിറക്കുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ വാലറ്റ് ആണിത്. തീര്‍ഥാടകരുടെ പണവും ചെലവുകളും കൈകാര്യം ചെയ്യാനും സംരക്ഷിക്കാനുമുള്ള സൗകര്യപ്രദവും സുരക്ഷിതവുമായ മാര്‍ഗമെന്നോണമാണ് നുസുക് വാലറ്റ് പുറത്തിറക്കിയിരിക്കുന്നത്. അതുല്യവും നൂതനവുമായ ബാങ്കിംഗ് പശ്ചാത്തല സൗകര്യത്തിന്റെ പിന്തുണയോടെ സൗദി നാഷണല്‍ ബാങ്ക് ആണ് നിയോ എന്ന ബ്രാന്‍ഡില്‍ വാലറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. മക്കയും മദീനയും സന്ദര്‍ശിക്കുമ്പോള്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ സാമ്പത്തിക അനുഭവം പുതിയ ഡിജിറ്റല്‍ വാലറ്റ് നല്‍കുന്നു.
ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ നുസുക് ഡിജിറ്റല്‍ വാലറ്റ് ഉദ്ഘാടനം ചെയ്തു. ഹജ്, ഉംറ മന്ത്രാലയത്തില്‍ നുസുക് ബിസിനസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് ഡയറക്ടറുമായ അഹ്മദ് അല്‍മൈമാന്‍, സൗദി നാഷണല്‍ ബാങ്കിനു കീഴിലെ ഡിജിറ്റല്‍ ബിസിനസ് ആന്റ് പെയ്‌മെന്റ് സി.ഇ.ഒ ഡോ. സ്വാലിഹ് അല്‍ഫരീഹ്, സൗദി നാഷണല്‍ ബാങ്ക് ബിസിനസ് ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് നായിഫ് മുലാഅബ്, ബാങ്കിലെ ഡിജിറ്റല്‍ ടെക്‌നോളജി ആന്റ് സൊല്യൂഷന്‍സ് കണ്‍സള്‍ട്ടന്റ് ആമിര്‍ അബൂലൈല എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഉപയോക്താക്കളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ഏറ്റവും പുതിയ എമെര്‍ജിംഗ് സാങ്കേതികവിദ്യകളും എന്‍ക്രിപ്ഷന്‍ ടെക്‌നിക്കുകളും നുസുക് വാലറ്റ് ഉപയോഗിക്കുന്നു. നുസുകും സൗദി നാഷണല്‍ ബാങ്കും തമ്മിലുള്ള ഈ സഹകരണം ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് പണം കൈകാര്യം ചെയ്യാനുള്ള സൗകര്യപ്രദവും വിശ്വസനീയവും സുരക്ഷിതവുമായ മാര്‍ഗം പ്രദാനം ചെയ്യുന്നു.
വരും കാലത്ത് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണ് ഈ ഘട്ടമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അംറ് അല്‍മദ്ദാഹ് പറഞ്ഞു. നുസുക് ഡിജിറ്റല്‍ വാലറ്റ് വികസിപ്പിക്കുന്നതില്‍ ബാങ്കിംഗ് മേഖലയുമായി ചേര്‍ന്ന് സഹകരണത്തിന്റെ പുതിയ കുതിച്ചുചാട്ടമാണ് ഹജ്, ഉംറ മന്ത്രാലയം നടത്തിയിരിക്കുന്നത്. ഇത് തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുകയും സുരക്ഷിതമായ പരിഹാരങ്ങളും നൂതനമായ പെയ്‌മെന്റുകളും നല്‍കുകയും ചെയ്യുന്നതായി അംറ് അല്‍മദ്ദാഹ് പറഞ്ഞു.
തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് നുസുക് വാലറ്റ് സമാരംഭമെന്ന് ഹജ്, ഉംറ മന്ത്രാലയത്തില്‍ നുസുക് ബിസിനസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് ഡയറക്ടറുമായ അഹ്മദ് അല്‍മൈമാന്‍ പറഞ്ഞു. കറന്‍സി കൈവശം വെക്കേണ്ട ആവശ്യമില്ലാതെ പണം സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന നൂതന പരിഹാരമാണ് ഈ ഡിജിറ്റല്‍ വാലറ്റിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്നും അഹ്മദ് അല്‍മൈമാന്‍ പറഞ്ഞു.
ക്യാപ്.
ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ നുസുക് ഡിജിറ്റല്‍ വാലറ്റ് ഉദ്ഘാടനം ചെയ്യുന്നു.