അബുദാബി: ഇന്ത്യയിൽ നിന്ന് യു.എ.യിലേക്ക് വിസിറ്റിംഗ് വിസയിൽ വരുന്നവർ അതെ എയർലൈനിൽ തന്നെ മടക്കയാത്ര ടിക്കറ്റും ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻറ്മാർ നിർദ്ദേശിച്ചു.
“ഇന്ത്യയിൽനിന്ന് വിസിറ്റ് വിസയിൽ വരാനായി യുഎയിലേക്കുള്ള യാത്ര ബുക്ക് ചെയ്താൽ മടക്കയാത്രക്കുള്ള ടിക്കറ്റും അതേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യണമെന്ന് നിർദ്ദേശമുണ്ടെന്നും ഈ പുതിയ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെടുന്ന യാത്രക്കാർക്ക് ബോർഡിങ് നിഷേധിക്കപ്പെടുമെന്നും ട്രാവൽ ഏജന്റുമാർ പറഞ്ഞു.
നിർദ്ദേശം പാലിക്കാത്തതിനാൽ നിരവധി പേരുടെ യാത്ര പ്രതിസന്ധിയിലായെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു. .വിമാനത്തിലേക്ക് ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് തന്നെ അധികൃതർ ഇക്കാര്യത്തിനായി നിർബന്ധിക്കുന്നുണ്ടെന്ന് പല യാത്രക്കാരും വ്യക്തമാക്കുന്നു.