ജിദ്ദ – ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെയും എന്റര്‍ടൈന്‍മെന്റ് സെന്ററുകളുടെയും പദവി ശരിയാക്കാനുള്ള സവാകാശം ജൂലൈ 31 ന് അവസാനിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി. എന്റര്‍ടൈന്‍മെന്റ് സിറ്റി മേഖല ക്രമീകരിക്കാനും ആവശ്യമായ മുഴുവന്‍ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെയും സെന്ററുകളുടെയും പദവി ശരിയാക്കാന്‍ സാവകാശം അനുവദിച്ചിരിക്കുന്നത്.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ലൈസന്‍സുകള്‍ നേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകരുടെ അവബോധം വര്‍ധിപ്പിക്കാനും ഇക്കാര്യത്തില്‍ പിന്തുടരുന്ന നടപടിക്രമങ്ങളും വ്യവസ്ഥകളും അവരെ അറിയിക്കാനും പദവി ശരിയാക്കല്‍ കാമ്പയിനിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പദവി ശരിയാക്കല്‍ പ്രക്രിയ എളുപ്പമാക്കാന്‍ ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും അതോറിറ്റി നിക്ഷേപകര്‍ക്ക് നല്‍കും. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടുന്നത് ഒഴിവാക്കാന്‍, ലൈസന്‍സില്ലാത്ത അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നേടി പദവി ശരിയാക്കാന്‍ നിക്ഷേപകരോട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു. അമ്യൂസ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സമ്പാദിച്ചും സ്ഥലമുടയുടെ രേഖാമൂലമുള്ള സമ്മതം നേടിയും സിവില്‍ ഡിഫന്‍സും നഗരസഭയും അടക്കം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സുകള്‍ നേടിയുമാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ള ലൈസന്‍സിന് അതോറിറ്റി പ്ലാറ്റ്‌ഫോം വഴി നിക്ഷേപകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
