ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ദഹ്‌റാനിൽ കനത്ത മഴയെ തുടർന്ന് പള്ളിയുടെ മേൽക്കൂര തകർന്നു വീണു

ദമാം- കനത്ത മഴയെ തുടർന്ന് ദഹ്‌റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ കുറവായതിനാൽ ആളപായമുണ്ടായില്ല.മേൽക്കൂരയുടെ ഒരു ഭാഗം തകരുന്നതിന്റെ വീഡിയോ പുറത്തുവന്നു. സജീവമായ കാറ്റിനൊപ്പം കനത്ത മഴക്കാണ് ദഹ്റാൻ സാക്ഷ്യം വഹിക്കുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ വ്യവസായ മേഖലയിൽ വൻ തീപിടുത്തം; സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ജിദ്ദ: വ്യവസായ മേഖലയിലെ ഫെയ്‌സ് നാലിലെ മഷി നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി നാശനഷ്ടമുണ്ടായി. വ്യാഴാഴ്‌ച രാവിലെയാണ് ഫാക്ടറിയിൽ കനത്ത തോതിൽ തീപിടിത്തമുണ്ടായത്. പടർന്നുപിടിച്ച തീ സമീപത്തെ മറ്റു കമ്പനികളിലേക്കും വ്യാപിച്ചു. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സമീപങ്ങളിൽ നിർത്തിയിട്ടിരുന്ന ബസ് ഉൾപ്പെടെ 15 ഓളം വാഹനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു. മലയാളികളുടെ കാറുകളും കത്തിനശിച്ച വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സിവിൽ ഡിഫൻസിന്റെ 16 ഓളം യൂനിറ്റ് വാഹനങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസ്

അബുദാബി: അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയിൽ ഗതാഗതവും ഡെലിവറി സേവനങ്ങളും നിർത്തേണ്ടതിൻ്റെ ആവശ്യകതയിൽ പ്രതിജ്ഞാബദ്ധരാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മഴയിൽ ബൈക്ക് ഓടിക്കുന്നത് സുരക്ഷിതമല്ല, കാരണം അത് തെന്നി വീഴുന്നതിനും അപകടങ്ങൾക്കും ഇടയാക്കുമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ-ബലൂച്ചി പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയല്ലെങ്കിലും ഡെലിവറി ബൈക്ക് റൈഡർമാരോട് ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാനും സുരക്ഷിതമായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കൈക്കൂലി, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ അഴിമതി കേസുകളിൽ 166 പെർ അറസ്റ്റിൽ

ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 166 ഉദ്യോഗസ്ഥരെ ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ആകെ 268 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 166 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആഭ്യന്തര, പ്രതിരോധ, നാഷണല്‍ ഗാര്‍ഡ്, നീതിന്യായ, ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് പിഴകൽ അടക്കാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും വിസ റദ്ദാക്കാനും സാധിക്കില്ലെന്ന്; മുസാനിദ്

ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നവര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ ലഭിക്കില്ലെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. അപേക്ഷകന്റെ പേരില്‍ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടെങ്കില്‍ നേരത്തെ ലഭിച്ച വിസകള്‍ റദ്ദാക്കാനും സാധിക്കില്ലെന്ന് മുസാനിദ് പ്രോഗ്രാം പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വികലാംഗരെ പരിചരിക്കുന്ന തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

ജിദ്ദ – വികലാംഗരുടെ പരിചരണത്തിന് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. മറ്റു വിഭാഗം ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒരാളില്‍ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. വികലാംഗരുടെ പരിചരണത്തിന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിസകള്‍ക്ക് ഫീസ് ഈടാക്കുന്നില്ല. വികലാംഗരുടെ പരിചരണത്തിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആദ്യ വിസ അനുവദിക്കുന്നതിന് സാമ്പത്തിക ശേഷി വ്യവസ്ഥ ബാധകമല്ല. ഇതിന് […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ (യു.എ.ഇ, സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ ) സന്ദർശിക്കാനാകുന്ന സിംഗിൾ ജി.സി.സി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ

അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ (യു.എ.ഇ, സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ ) സന്ദർശിക്കാനാകുന്ന സിംഗിൾ ജി.സി.സി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. മറ്റ് ജി.സി.സി പങ്കാളികളുമായി സഹകരിച്ച് ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം അവസാനമോ അടുത്തവർഷമോ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗാര്‍ഹിക തൊഴിലാളി വിസ കാര്‍ഷിക വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി

ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിസ കാര്‍ഷിക തൊഴിലാളി വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇഷ്യു ചെയ്ത ശേഷം വിസയില്‍ ഭേദഗതികള്‍ സാധ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ വിസ റദ്ദാക്കി ഏതു രാജ്യത്തു നിന്ന് ഏതു പ്രൊഫഷനിലുള്ള തൊഴിലാളിയെയാണോ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അതിനനുസരിച്ച് പുതിയ വിസാ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. പുതിയ വിസാ അപേക്ഷ സമര്‍പ്പിക്കാന്‍ വിസാ ഫീസ് ആയി 2,000 റിയാല്‍ അടക്കണം. കാര്‍ഷിക തൊഴിലാളി വിസ […]

error: Content is protected !!