GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗതാഗത പിഴകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് അബുദാബി പോലീസ്

അബുദാബി: ഗതാഗത പിഴകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് അബുദാബി പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ വിശ്വസിക്കരുത്. യഥാർഥ വിവരങ്ങളറിയാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പോലീസ് നിർദേശിച്ചു.

നിയമലംഘനം രേഖപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ് പിഴ പിഴ അടയ്ക്കുന്നതെങ്കിൽ 25 ശതമാനമാണ് ഇളവ് ലഭിക്കുക. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും നിശ്ചിത പിഴ അടയ്ക്കാത്തവർക്ക് ഇളവുകൾ ബാധകമല്ല.

ഗുരുതര നിയമലംഘനങ്ങൾക്ക്ഇളവുണ്ടായിരിക്കില്ല. ഗതാഗതപിഴകൾ പലിശയില്ലാതെ നിശ്ചിത തവണകളായി അടയ്ക്കാൻ ‘ഈസി പേയ്മെന്റ്’ സേവനം തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!