GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നിയമം ലംഘിച്ച് മക്കയിൽ തങ്ങി, 20,000 വിസിറ്റ് വിസക്കാർക്കെതിരെ നടപടി

ജിദ്ദ – ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ തങ്ങിയതിന് 20,000 ലേറെ വിസിറ്റ് വിസക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സമാധാനമായും സുരക്ഷിതമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിനും പെര്‍മിറ്റുള്ള തീര്‍ഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചും ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
ഈ മാസം 23 മുതല്‍ വിസിറ്റ് വിസക്കാരെ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാര്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണ്. വിലക്കുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയിലേക്ക് പോവുകയോ മക്കയില്‍ തങ്ങുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!