GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദക്കാര്‍ക്ക് ഒരു മാസം നികുതി നല്‍കാതെ സൗദി സമ്മര്‍ 2024 പ്രോഗ്രാമിലെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വദിക്കാനുള്ള ആനുകൂല്യവുമായി സൗദി ടൂറിസം അതോറിറ്റി

ജിദ്ദ- മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കാതെ ജിദ്ദക്കാര്‍ക്ക് ഒരു മാസം സൗദി സമ്മര്‍ 2024 പ്രോഗ്രാമിലെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വദിക്കാനുള്ള ആനുകൂല്യവുമായി സൗദി ടൂറിസം അതോറിറ്റി രംഗത്ത്. നൂറിലധികം സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ജിദ്ദ ചാംബറിന്റെ നേതൃത്വത്തിലാണ് ടൂറിസം അതോറിറ്റി പുതിയ പ്രമോഷന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നികുതി നമുക്കുള്ളതാണ് എന്ന പേരിലുള്ള ഈ കാമ്പയിന്‍ ജൂലൈ 10ന് ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ ആനുകൂല്യം ജിദ്ദ പട്ടണത്തില്‍ മാത്രമേ ലഭിക്കുകയുള്ളൂ. കാമ്പയിനില്‍ പങ്കെടുക്കുന്ന കമ്പനികള്‍ 15 ശതമാനം ഡിസ്‌കൗണ്ട് നല്‍കും. ഈ കമ്പനികളുടെ പേരുവിവരങ്ങളും പാക്കേജുകളും ജൂണ്‍ 20ന് പ്രഖ്യാപിക്കും.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വിദേശത്ത് നിന്നടക്കമുള്ള ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമായ പരിപാടികള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.
അസീര്‍, അല്‍ബാഹ, തായിഫ്, റിയാദ്, അല്‍ഉലാ, ജിദ്ദ എന്നിവിടങ്ങളില്‍ സൗദി സമ്മര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രണ്ടാഴ്ച മുമ്പ് സൗദി ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!