ജിദ്ദ – സൗദി അറേബ്യയിൽ പാര്‍പ്പിട വാടക കരാര്‍ പുതുക്കാന്‍ 125 റിയാലാണ് ഫീസ് ആയി നല്‍കേണ്ടതെന്ന് വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ വാടക കരാര്‍ തയാറാക്കാന്‍ ആദ്യ വര്‍ഷത്തിന് 200 റിയാലും പിന്നീടുള്ള ഓരോ വര്‍ഷത്തിനും 400 റിയാല്‍ വീതവുമാണ് ഫീസ് നല്‍കേണ്ടത്.
കരാറില്‍ നിര്‍ണയിച്ച സമയത്തിനു മുമ്പ് കരാര്‍ അവസാനിപ്പിക്കാന്‍ കെട്ടിട ഉമടക്ക് അവകാശമില്ല. കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കരാര്‍ അവസാനിക്കുന്നതോടെയാണ് കെട്ടിടം ഒഴിപ്പിക്കേണ്ടത്. കരാറില്‍ നിര്‍ണയിച്ച പെയ്‌മെന്റ് ഷെഡ്യൂള്‍ അനുസരിച്ചാണ് വാടക അടക്കേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു അന്വേഷണത്തിന് മറുപടിയായി ഈജാര്‍ പ്ലാറ്റ്‌ഫോം പറഞ്ഞു.